അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട പന്തക്കലിലെ അവന്തികക്കും, അനാമികക്കും സ്നേഹവീടൊരുങ്ങി, താക്കോൽദാനം നാളെ
പന്തക്കൽ കുള മുള്ളതിൽ താഴെകുനിയിൽ ബിജുവിൻ്റെയും, ബിന്ദുവിൻ്റെയും മക്കളാണ് അവന്തികയും, അനാമികയും. ജന്മനാ അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത അവന്തികയും, അനാമികയും പഠനരംഗത്തടക്കം മികവു പുലർത്തിയിരുന്നു.
അവന്തികക്കും, അനാമികക്കും സ്വന്തമായി വീടില്ലെന്നതറിഞ്ഞ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഴ്സി കോപ്സ് ചാരിറ്റി ട്രസ്റ്റാണ് വീടുനിർമ്മാണത്തിനായി മുന്നിട്ടിറങ്ങിയത്. നാട്ടുകാരും നിർലോഭം സഹകരിച്ചതോടെ അവന്തികക്കും, അനാമികക്കും സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനായി.
വീടിൻ്റെ താക്കോൽ നാളെ വൈകീട്ട് 3 മണിക്ക് മാഹി പൊലീസ് സൂപ്രണ്ട് ജി.ശരവണനെ കൈമാറും. ഏറണാകുളം സിറ്റി പൊലീസ് ഡി.സി.പി കെ.എസ് സുദർശൻ ഐപിഎസ്, മേഴ്സി കോപ്സ് ചെയർമാൻ അഡ്വ.കെ.ബി സുനിൽ കുമാർ എന്നിവർ മുഖ്യാതിഥികളാകുമെന്ന് അവന്തിക, അനാമിക ഭവന നിർമ്മാണ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Good intentions joined hands; Avantika and Anamika of Pantakkal, who lost their mobility below the waist, have a love house, and the keys will be handed over tomorrow